പ്രധാന വാർത്തകൾ
2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാ

ഇൻഡോർ ഐഐ​എമ്മിൽ എം.​എ​സ്.സി. ​ഡേ​റ്റ സ​യ​ൻ​സ് ആൻഡ് മാ​നേ​ജ്മെ​ന്റ്: ജൂൺ 10 വരെ അപേക്ഷിക്കാം

May 7, 2022 at 11:55 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മധ്യപ്രദേശ്: ​ഇൻഡോറിലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റും (ഐ.ഐ.എം.) ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെക്നോ​ള​ജി​യും സംയുക്ത​മാ​യി നടത്തുന്ന ര​ണ്ടു വർഷത്തെ മാ​സ്റ്റ​ർ ഓഫ് സ​യ​ൻ​സ് (എം.എസ്.സി.) ഇ​ൻ ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് (ഓ​ൺ​ലൈ​ൻ മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി) പ്രോ​ഗ്രാ​മി​ലേ​ക്ക് ഇപ്പോൾ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം https://msdsm.iiti.ac.inൽ ലഭിക്കും. ഓ​ൺ​ലൈ​നാ​യി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10. https://msjp.iiti.ac.in ലൂടെ അപേക്ഷിക്കാം.

200 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ബി​രു​ദ​ധാ​രി​ക​ൾ​ക്കും വ​ർ​ക്കി​ങ് പ്രൊഫഷണലുകൾക്കും ഏ​റെ അ​നു​യോ​ജ്യ​മാ​യ കോ​ഴ്സാ​ണി​ത്. 2022 ആ​ഗ​സ്റ്റ് 11 മു​ത​ൽ കോ​ഴ്സ് ആ​രം​ഭിക്കും.

\"\"

യോ​ഗ്യ​ത: ഫ​സ്റ്റ്ക്ലാ​സ് ബി.​ടെ​ക്/​ബി.​ഇ/​ബി.​എ​സ്/​ബി.​ഫാ​ർ​മ/​ബി.​ആ​ർ​ക്/​ബി.​ഡെ​സ്/ബി.എഫ്. ടെക് /നാ​ലു​വ​ർ​ഷ​ത്തെ ബി.എസ്.സി/എം.എസ്.സി./എം.സി.എ./എം.ബി.എ: പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഐ.ഐ.എം -കാ​റ്റ്/​ഗേ​റ്റ്/​ജി​മാ​റ്റ്/​ജി.​ആ​ർ.​ഇ/​ജാം ടെ​സ്റ്റ് സ്കോ​ർ ഉ​ണ്ടാ​ക​ണം. അ​ല്ലെ​ങ്കി​ൽ ജൂ​ലൈ മൂ​ന്നി​ന് ഐ.ഐ.​ടി ഇ​​​ൻഡോർ ന​ട​ത്തു​ന്ന ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ൽ (ഡിമാറ്റ്) യോ​ഗ്യ​ത നേ​ട​ണം.

അ​പേ​ക്ഷ ഫീ​സ്: 1770 രൂ​പ. ഡിമാറ്റ്ൽ ​പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ 2360 രൂ​പ ന​ൽ​ക​ണം.

പ്രോ​ഗ്രാം ഫീ​സ്: 12 ല​ക്ഷം രൂ​പ. ഗ​ഡു​ക്ക​ളാ​യി അ​ട​ക്കാം.

വിഷയങ്ങൾ: പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ​പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സ്ട്രക്ചേഴ്സ്, ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാനേജീരിയൽ കമ്യൂണിക്കേഷൻ, ഓർഗനൈസേഷനൽ ബിഹേവിയർ, ഓപറേഷൻസ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഹ്യൂമൻറിസോഴ്സ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഡേറ്റ വിഷ്വലൈസേഷൻ ആൻഡ് സ്റ്റോറി ടെല്ലിങ് മുതലായവ.

\"\"

Follow us on

Related News